കോഴിക്കോട് ഐസിയു പീഡനക്കേസില്‍ വന്‍ വഴിത്തിരിവ്. അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ പരിചയ സമ്പന്നയല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വൈദ്യ പരിശോധന നടത്തിയ പ്രീതി മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയ സമ്പന്നയല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം ഡോക്ടര്‍ പ്രീതിക്കെതിരെ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞതായി അതിജീവിത പ്രതികരിച്ചു.
Read more
തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഐ.ജിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.