സാമൂഹ്യ സുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ വിഷുവിന് മുന്‍പ്

വിഷുവിന് മുന്‍പായി സാമൂഹ്യ സുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായി. പെന്‍ഷന്‍ രണ്ട് ഗഡു കൂടി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ ആദ്യ ഗഡു വിതരണം നടക്കുന്നുണ്ട്. രണ്ട് മാസത്തെ തുകയായ 3200 രൂപയാണ് നിലവില്‍ വിതരണം ചെയ്യുന്നത്.

62 ലക്ഷം പേരാണ് സംസ്ഥാനത്ത് നിലവില്‍ ക്ഷേമ പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ മസ്റ്ററിങ് നടത്തിയിട്ടുള്ള മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. ബാങ്ക് അക്കൗണ്ട് നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് മുഖേനയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടും പെന്‍ഷന്‍ തുക വീട്ടിലെത്തിക്കും.

ഇതോടെ വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് മൂന്ന് മാസത്തെ പെന്‍ഷന്‍ തുകയായ 4800 രൂപയാണ് ലഭിക്കുന്നത്. തുടര്‍ന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ അതത് മാസത്തെ തുക നല്‍കാന്‍ നടപടിയെടുത്തതായും കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.