ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റി: ബീനാ ഫിലിപ്പ്

 

 

 

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് കോഴിക്കോട് മേയര്‍ ബീനാഫിലിപ്പ്. പാര്‍ട്ടിക്ക് വിദശീകരണം നല്‍കിയെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.

സി പി എം സംസ്ഥാനത്ത നേതൃത്വം ബീനാ ഫിലിപ്പിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുവെന്ന വാര്‍ത്തക്ക് പിന്നാലേയാണ് പിശക് പറ്റിയെന്ന മേയറുടെ വിശദീകരണം വന്നത്.
സംഭവം വിവാദമായതോടെ ബീനാഫിലിപ്പിന്റെ കാര്യത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളാന്‍ സി പി എം സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയോടാവിശ്യപ്പെട്ടിരുന്നു. ഇതോടെ മേയറെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

 

മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കിയിരുന്നു.