ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകും എന്‍. പ്രശാന്തും തിരികെ സര്‍വീസിലേക്ക്. സര്‍ക്കാര്‍ ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പുവെച്ചു. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പ്രശാന്ത് രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഡോ. ബി അശോകും എൻ പ്രശാന്തും.
Read more
മാധ്യമങ്ങളോട് സംസാരിച്ചു, സര്‍ക്കാരിനെതിരെ സംസാരിച്ചു, സിവിൽ സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തി എന്നിവയിലെ നടപടി എന്ന രീതിയിലാണ് ഏപ്രിൽ 29ന് അശോകിനെ സസ്പെൻഡ് ചെയ്തത്. 9 സസ്പെൻഷനാണ് പ്രശാന്തിനെതിരെ ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചു, ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു, മാധ്യമങ്ങളോട് സംസാരിച്ചു എന്നിങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്തിനെതിരായ നടപടികള്‍.







