പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; തമ്മനം സ്വദേശിയെ നാട്ടുകാർ പിടികൂടി

പാലാരിവട്ടത്ത് അമ്മയുടെ കൂടെ നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നു. കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. തമ്മനം സ്വദേശി എബിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.

ഇതിനു മുൻപ് ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ പക്കൽനിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ഇയാൾ ശ്രമിച്ചിരുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

എന്നാൽ പ്രതിക്കെതിരെ കുട്ടിയുടെ മാതാവ് പരാതി നൽകിയിട്ടില്ലാത്തതിനാൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.കുട്ടിയുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.