വെള്ളാപ്പള്ളി നടേശൻറെ ബഫൂൺ പരാമർശത്തിൽ പ്രതികരണവുമായി വി. ഡി. സതീശൻ. അദ്ദേഹത്തിന് 90 വയസ്സായെന്നും അദ്ദേഹത്തിനെതിരെ ഞാൻ വല്ലതും പറഞ്ഞാൽ അതല്ലേ ബാക്കി ഉണ്ടാവുകയുള്ളൂ. അദ്ദേഹം പറഞ്ഞതൊക്കെ പോകില്ലെ? ഞാൻ പ്രതിപക്ഷ നേതാവായതോടെ തവളയെ പോലെ ചീർത്തെന്ന് വരെ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട് എന്ന് വി. ഡി. സതീശൻ പറഞ്ഞു.
പന്നനാണ്, വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. അപ്പൊ എന്തായാലും കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചു എന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും വി.ഡി. സതീശൻ വെറും ബഫൂൺ ആണ്. കെ. സുധാകരനെ സതീശൻറെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.
കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങൾ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാൽ ആരോടും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്നാണ് സതീശൻറെ തോന്നൽ. പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാർത്ഥ ബുദ്ധിജീവികൾ കോൺഗ്രസിൽ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.







