ആശങ്കകൾക്ക് അവസാനം; അരിക്കൊമ്പൻ റേഞ്ചിൽ എത്തി

കഴിഞ്ഞ ദിവസം മുതൽ നീണ്ടുനിന്ന ആശങ്കകൾക്ക് വിരാമമിട്ട് അരിക്കൊമ്പന്റെ വിവരങ്ങൾ ലഭിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ റേഞ്ചിലെത്തി. ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനം വകുപ്പിന് ലഭിച്ചു തുടങ്ങി. കേരളാ – തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന.

പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നലുകളാണ് കിട്ടിയത്. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്.അതിനു ശേഷം ഇന്ന് രാവിലെ വരെ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം.