വീടിന് മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കവും കൈയാങ്കളിയും; ആറ്റിങ്ങലില്‍ മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍

വീടിന് മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മില്‍ കൈയാങ്കളി. രംഗം വഷളായതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തു.

ആറ്റിങ്ങല്‍ നഗരൂരില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പൊലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്‌കോ മദ്യവില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികില്‍ മൂത്രമൊഴിക്കുകയായിരുന്നു.

റെയില്‍വേ ഉദ്യോഗസ്ഥനായ ഈ വീടിന്റെ ഗൃഹനാഥന്‍ ഇവരുടെ നടപടി ചോദ്യം ചെയ്തു വരികയും പിന്നീട് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വൈകാതെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെയാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്.