അനുവിന്റെ ആത്മഹത്യ ഖേദകരം; വിശദീകരണവുമായി പി.എസ്‍.സി

ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ഖേദകരമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്‍.സി). ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. മൂന്ന് മാസത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഈ ലിസ്റ്റിൽ 72 പേർക്കാണ് ഇതുവരെ നിയമന ശിപാർശ നൽകിയത് എന്നാണ് പിഎസ്‍സിയുടെ വിശദീകരണം. വാർത്താ കുറിപ്പിലൂടെയാണ് പിഎസ്‍സിയുടെ വിശദീകരണം .

പി.എസ്‌.സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും കമ്മീഷൻ ലിസ്റ്റ് റദ്ദാക്കിയ മോനോവിഷമത്തിലാണ് വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്തത്.“കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ. എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ” എന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് അനു ആത്മഹത്യ ചെയ്തത്.