ദത്ത് വിവാദത്തില്‍ അജിത്തിനെ മന്ത്രി സജി ചെറിയാന്‍ അപമാനിച്ചെന്ന് അനുപമയുടെ പരാതി

ദത്ത് വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍ അപമാനകരമായ പരാമര്‍ശം നടത്തിയെന്ന് അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കിയുള്ള സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസില്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശനം നടത്തിയത്.

വിവാഹം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക. എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രണയിക്കുക. പിന്നീട് വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും കുഞ്ഞിനെ നല്‍കുക. അതു ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ പെണ്‍കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം- എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.

Read more

ദത്ത് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രി വിവാദയുടെ വിവാദ പരാമര്‍ശം. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പരാതിയില്‍ പറയുന്നു.