സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ(70)യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നബീസയ്ക്ക് ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
അതേസമയം, എറണാകുളം ചെറായിയിൽ എത്തിയ കോയമ്പത്തൂർ സ്വദേശി ശർമിളയ്ക്ക് പാമ്പ് കടിയേറ്റു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു ഇവർ.







