കൊച്ചിയില്‍ സ്‌കൂള്‍ ബസ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു

കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. മരടിലാണ് സംഭവം. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എസ്‌കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക്ക് പോസ്റ്റില്‍ ഉണ്ടായിരുന്ന കേബിളില്‍ ബസ് തട്ടി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ബസിനുള്ളില്‍ എട്ടു വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല.

അപകടത്തിന് കുറച്ച് മുമ്പാണ് പ്രദേശത്തെ വൈദ്യുതി പോയത്. ഇതേ തുടര്‍ന്ന് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് നാട്ടുകാരുടെ പ്രതികരണം.