കൊല്ലത്ത് ആരെയും പരിചയമില്ല, മത്സരിക്കാന്‍ അതിനേക്കാള്‍ നല്ലത് മലപ്പുറമെന്ന് കണ്ണന്താനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ട്. കൊല്ലത്ത് ആരെയും തനിക്ക് പരിചയമില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം നേതൃത്വത്തെ അറിയിച്ചു.

Read more

മത്സരിക്കാന്‍ ഇല്ലെന്നതാണ് തന്റെ നിലപാടെന്നും കണ്ണന്താനം പറഞ്ഞു എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദം തുടര്‍ന്നാല്‍ തൃശൂരോ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാമെന്ന് കണ്ണന്താനം പറഞ്ഞു. കൊല്ലത്തേക്കാള്‍ മത്സരിക്കാന്‍ നല്ലത് മലപ്പുറമാണെന്നും കണ്ണന്താനം പറഞ്ഞു.