എല്ലാ എതിർപ്പുകളും ഇല്ലാതാകും, അതിവേഗ റെയിൽ പാതയുമായി മുന്നോട്ട്; പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ.ശ്രീധരൻ

അതിവേഗ റെയിൽ പാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇ. ശ്രീധരൻ. റയിൽവെ മന്ത്രിയുടെ നിർദേശമുണ്ടെന്നും സംസ്ഥാനത്തെ ഇപ്പോൾ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എതിർപ്പുകളും ഇല്ലാതാകും. പാത പോകുന്നിടത്ത് എത്തി സർവേ നടത്തും. ഭൂമിക്ക് ഉയർന്ന വില നൽകാനാകുമെന്നും ശ്രീധരൻ പറഞ്ഞു.

കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാൻ എന്നവകാശപ്പെട്ട് മലപ്പുറം പൊന്നാനിയിൽ ഇ.ശ്രീധരൻ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഇന്നു മുതൽ തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീധരൻ പ്രതികരിച്ചു. തന്‍റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങള്‍ ദുരീകരിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ഓഫീസ് ഉപയോഗിക്കുയെന്ന് ഇ ശ്രീധരൻ പറഞ്ഞു.

Read more