മുതിർന്ന സിപിഎം നേതാവ് എ കെ ബാലനെതിരെ കെ എം ഷാജി. കേരളത്തിലെ ആഭ്യന്തരമന്ത്രി മുസ്ലീം ആയിക്കൂടെന്നാണ് വളഞ്ഞ വഴിയിലൂടെ എ കെ ബാലൻ പറഞ്ഞതെന്ന് വിമർശിച്ച കെ എം ഷാജി ജമാ അത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കാനാണ് ശ്രമമെന്നും ആരോപിച്ചു.
ബാലന്റേത് പിണറായി കൊടുക്കുന്ന അസൈൻമെന്റാണെന്നും ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തീവ്രവാദികൾ ആണെന്ന് വരുത്തിതീർത്ത് ഇസ്ലാമോഫോബിയ പരത്താൻ ആസൂത്രിത നീക്കം നടക്കുന്നു. പിണറായി കൊടുക്കുന്ന അസൈൻമെന്റുകൾ ഏറ്റെടുക്കുന്ന നേതാവാണ് എ കെ ബാലൻ എന്നും കെ എം ഷാജി വിമർശിച്ചു.
വേദനിപ്പിക്കുന്ന ഓർമ്മയായ മാറാട് ഇപ്പോൾ പറയുന്നത് ബേപ്പൂരിൽ മരുമകനെ രക്ഷിക്കാൻ വേണ്ടിയാണ്. കാറ്റത്ത് മുണ്ട് പാറി പോകുമ്പോൾ അടിയിലുള്ള കാവി കളസം ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോൾ എ കെ ബാലൻ ആ മുണ്ട് തന്നെ അഴിച്ചു തലയിൽ ചുറ്റി. കോഴിക്കോട് കോട്ടൂരിൽ നടന്ന ലീഗ് പരിപാടിയിലാണ് ഷാജിയുടെ പ്രസംഗം.







