ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണം, വേണ്ടി വന്നാല്‍ തകര്‍ക്കണം; കോടിയേരിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇന്ത്യ ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ചൈനയെ നിലനിര്‍ത്താന്‍ നമ്മള്‍ ഇന്ത്യയെ തളര്‍ത്തണമെന്നും വേണ്ടി വന്നാല്‍ തകര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.

“ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദര്‍ശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണ്. 1962 ല്‍ ഇന്ത്യ ചൈനയെ ആക്രമിച്ചു എന്നാണ് നമ്മുടെ പാര്‍ട്ടിലൈന്‍. ഡാങ്കെയും കൂട്ടരും അത് അംഗീകരിക്കാഞ്ഞതു കൊണ്ടാണ് 64 ല്‍ നമ്മള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെയുള്ള സമരം ശക്തമാക്കിയത്. അന്നുമുതല്‍ ഇന്നുവരെ നമ്മുടെ ശകാരനിഘണ്ടുവിലെ ഏറ്റവും മുഴുത്ത തെറി ഡാങ്കെയിസ്റ്റ് എന്നാണ്.” ചൈനയെ നിലനിര്‍ത്താന്‍ വേണ്ടിവന്നാല്‍ ഇന്ത്യയെ തളര്‍ത്തണം, തകര്‍ക്കണം” എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1393178754145180/?type=3&theater