ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രേംകുമാറുമായി സംസാരിച്ചു. പ്രേംകുമാറും കെ. സി വേണുഗോപാലും നാളെ കൂടിക്കാഴ്ച നടത്തിയേക്കും.
പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം ചെയ്യും. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.







