കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപണം; തൃശൂരില്‍ സുരേഷ്‌ഗോപിക്ക് എതിരെ കര്‍ഷകസംഘം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരത്തെ അവഹേളിച്ചുവെന്നാരോപിച്ച് തൃശൂരില്‍ സുരേഷ്‌ഗോപി എംപിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ പ്രകടനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കായി നടത്തിയ വിഷുക്കൈനീട്ട പരിപാടിയിലെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

നരേന്ദ്രമോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബിജെപിക്കാരനാണ് താനെന്നും പിന്‍വലിച്ച നിയമങ്ങള്‍ തിരികെകൊണ്ടുവരും. ശരിയായ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ്ഗോപി പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ് ബോര്‍ഡറില്‍ കര്‍ഷകര്‍ക്ക് കഞ്ഞിവയ്ക്കാനായി പൈനാപ്പിളും കൊണ്ടു പോയ കുറപ്പേരുണ്ട് അവരൊക്കെ കര്‍ഷകരോട് എന്ത് ഉത്തരം പറയും? എന്ന് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഇത്തരക്കാര്‍ക്ക് സമൂഹത്തോടും കര്‍ഷകരോടും എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.