പ്രലോഭനങ്ങൾക്ക് കീഴടങ്ങാത്ത രാജുവിൻ്റെ നീതിബോധത്തിനും സല്യൂട്ട്: വി.ടി ബൽറാം

ഒരുപാട് വൈകിയെങ്കിലും ഒടുവിൽ അഭയക്ക് നീതി ലഭിച്ചുവെന്ന് വി.ടി ബൽറാം എം.എൽ.എ.  പ്രലോഭനങ്ങൾക്ക് കീഴടങ്ങാത്ത അഭയകേസിലെ നിർണായക സാക്ഷി രാജുവിൻ്റെ നീതിബോധത്തിനും സല്യൂട്ട് എന്നും വി.ടി ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

28 വർഷത്തിനു ശേഷം അഭയ കൊലപാതക കേസ് പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ കേസിലെ സുപ്രധാന സാക്ഷി അടയ്ക്ക രാജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താൻ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നാണ് രാജു പറഞ്ഞത്.

മൊഴിമാറ്റാൻ വലിയ വാഗ്ദാനങ്ങളാണ് വന്നതെന്ന് രാജു പറഞ്ഞു. അഭയയെ ഒരു മകളായിത്തന്നെ കണ്ടാണ് മൊഴിയിൽ ഉറച്ചു നിന്നത്. വിധിയിൽ സന്തോഷമുണ്ടെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു. സംഭവ ദിവസം കോൺവെന്റിൽ മോഷണത്തിനായി കയറിയ രാജു പ്രതികളെ നേരിട്ട് കണ്ടെന്ന മൊഴിയാണ് കേസിൽ നിർണായകമായത്.

വി.ടി ബൽറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

Read more

ഒരുപാട് വൈകിയെങ്കിലും ഒടുവിൽ അഭയക്ക് നീതി.
പ്രലോഭനങ്ങൾക്ക് കീഴടങ്ങാത്ത രാജുവിൻ്റെ നീതിബോധത്തിനും സല്യൂട്ട്