നോട്ടീസുകളിലെ മൈദപശയ്ക്ക് വേണ്ടി പോലും കടിപിടി കൂടുന്ന..; ജലീലിന് അബ്ദുറബ്ബിന്റെ മറുപടി

സോഷ്യല്‍ മീഡിയയില്‍ തമ്മിലടിച്ച് മുന്‍ മന്ത്രിമാരായ കെ.ടി ജലീലും പി.കെ അബ്ദുറബ്ബും. ലോക കേരള സഭയില്‍ നിന്ന് വിട്ടു നിന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലെന്ന മുസ്‌ലിം ലീഗ് അധ്യക്ഷന്റെ വാര്‍ത്ത പങ്കുവെച്ച ജലീല്‍ ആണ് ആദ്യം പ്രശ്‌നത്തിന് നാന്ദി കുറിച്ചത്്.

ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിംലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ഥം. അത് ചെലര്ക്ക് തിരിം. ചെലര്ക്ക് തിരീല. ജലീലിന്റെ പരിഹാസരൂപേണയുള്ള കുറിപ്പ് ഇങ്ങനെ.

ഇതിന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.അബ്ദുറബ്ബ് രംഗത്തെത്തി. ‘കയറിക്കിടക്കാന്‍ കൂടു പോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദ പശക്കു വേണ്ടി പോലും കടിപിടികൂടുന്ന ചില വളര്‍ത്തുമൃഗങ്ങളുമുണ്ട്…!അവയെയോര്‍ത്ത് സഹതാപം മാത്രം. ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീല.’ റബ്ബ് കുറിച്ചത് ഇങ്ങനെ.

ഇവരുടെ ഇരുവരുടേയും കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ് അണികള്‍.