കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റി യുവാവിനെ കൊന്നു; സംഭവം പെരുമ്പാവൂരില്‍, ഒരാള്‍ അറസ്റ്റില്‍

കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റി യുവാവിനെ കൊന്നു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനെയാണ് ക്രൂരമായി കൊന്നത്. പെരുമ്പാവൂരില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ മലമുറി മരിയന്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ സിദ്ധാര്‍ഥിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് ഇയാള്‍ മിന്റുവിനെ ആശുപത്രിയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണ കാരണം വ്യക്തമായത്.