ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ് കാണാതായ രണ്ട് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശി ബിനുവാണ് അപകടത്തില്‍ മരിച്ചത്. കല്ലുമല മാവേലിക്കര സ്വദേശി രാഘവ് കാര്‍ത്തിക്കിനായി തിരച്ചില്‍ തുടരുന്നു. ഇന്ന് ഉച്ചയോടെയാണ് ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണത്.

Read more

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണതോടെ
ഏഴ് തൊഴിലാളികള്‍ വെള്ളത്തില്‍ വീണു. അഞ്ച് തൊഴിലാളികള്‍ നീന്തി കരയ്ക്കുകയറി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.