'മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള കുൽസിത ശ്രമം, ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി'; വെള്ളാപ്പള്ളി നടേശന്‍

മുസ്ലീം ലീഗിനെതീരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്ന് ആരോപിച്ച വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും പറഞ്ഞു.

മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള ലീഗിന്റെ കുൽസിത ശ്രമമാണ് നടത്തുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ എല്ലാം ഒപ്പിട്ട് എടുത്തു. അധികാരത്തിൽ ഇരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയില്ല. വകുപ്പും മന്ത്രിയും ഒക്കെ മലപ്പുറത്തു നിന്ന് പ്രഖ്യാപിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിന്റേത് മാത്രമാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ആത്മപരിശോധന നടത്താന്‍ മുസ്ലിം ലീഗിനം വെല്ലുവിളിക്കുന്നു. ഒരു ജില്ലയില്‍ മാത്രം 18 കോളജ്. 1200 ഓളം സ്‌കൂളുകള്‍. അധികാരത്തില്‍ ഇരുന്നപ്പോള്‍ എല്ലാം ഒപ്പിട്ടെടുത്തു. മുസ്ലീങ്ങള്‍ക്ക് കൊടുത്തോട്ടെ എന്നാല്‍ സാമൂഹിക നീതി നടപ്പാക്കിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല. ഒരു അക്രമ സംഭവങ്ങളോ മത-സാമുദായിക തുല്യത പാലിച്ചുകൊണ്ടാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സമാധാനവും ശാന്തതയും ഇവിടെ നിലനില്‍ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read more