വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി രണ്ടാം കപ്പല്‍ നങ്കുരമിട്ടു; അടുത്ത വര്‍ഷം മെയില്‍ ആദ്യ കമ്മീഷനിങ്ങ് ഉറപ്പ് നല്‍കി സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുകളുമായി രണ്ടാം കപ്പല്‍ എത്തി. ‘ഷെന്‍ഹുവ 29’ എന്ന ചരക്ക് കപ്പലാണ് ഇന്നലെ വിഴിഞ്ഞം തുറമുഖത്ത് നങ്കുരമിട്ടത്. കഴിഞ്ഞ മാസം 24നാണ് കപ്പല്‍ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്.

വിഴിഞ്ഞത്ത് ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ സ്ഥാപിച്ച ശേഷം, മറ്റ് 5 യാര്‍ഡ് ക്രെയിനുകളുമായി കപ്പല്‍ ഗുജറാത്ത് മുന്ദ്ര തീരത്തേക്ക് യാത്രയാകും. രണ്ടാം കപ്പലിലെ ക്രെയിന്‍ കൂടി സ്ഥാപിക്കുന്നതോടെ വിഴിഞ്ഞം തീരത്ത് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുടെ എണ്ണം രണ്ടാകും. അടുത്ത വര്‍ഷം മെയ് മാസത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ കമ്മീഷനിങ്ങും നടക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.