ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറത്ത് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയിതനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു.

ഞായറാഴ്ച വൈകിട്ട് വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഹനാന്റെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുടുങ്ങിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരണം.

മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞിരുന്നു. പഠനാവശ്യത്തിനായി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.