റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ഇടുക്കിയില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്നുവീണ് ഒന്‍പത് വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ പ്രഭ ദയാലാല്‍ ആണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്തെ ടി കാസ്റ്റില്‍ റിസോര്‍ട്ടിലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പരിക്കേറ്റ കുട്ടിയെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. റിസോര്‍ട്ടിലെ മുറിയിലെ സ്ലൈഡിംഗ് ജനല്‍ വഴി കുട്ടി താഴേക്ക് വീണെന്നാണ് വിവരം. സംഭവത്തില്‍ ഇടുക്കി വെളത്തൂവല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.