മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു

 

മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ അഞ്ജു മരിച്ചു. എറണാകുളം അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് സംഭവം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകു൦ വഴിയാണ് മരണം. മൂന്ന് മൃതദേഹങ്ങളു൦ പോസ്റ്റുമോ൪ട്ട൦ നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ഏഴ് വയസ്സുകാരി ആതിരയെയും മൂന്ന് വയസ്സുകാരൻ അനുഷിനെയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷമാണ് അഞ്ജു (29) ആത്മഹത്യ ചെയ്തത്. കുട്ടികളെ മരിച്ച നിലയിലാണ് എത്തിച്ചതെന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു

ഒന്നര മാസം മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് (34) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്റെ വിഷമത്തിലായിരുന്നു അഞ്ജുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ അമ്മ വീട്ടിൽ നിന്നിറങ്ങിയ നേരത്ത് അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ അഞ്ജു സ്വന്തം ദേഹത്തേക്കും മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയൽക്കാർ മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.