ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ അനുരാഗിനെതിരെ പരാതിയുമായി ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടി. ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് കെ അനുരാഗിനെതിരെ പരാതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് പെൺകുട്ടി പരാതി നൽകിയത്. അതേസമയം സംഭവത്തില്‍ അനുരാഗിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.