അങ്കമാലി കറുകുറ്റിയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു

അങ്കമാലി കറുകുറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. നിലവില്‍ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

ചാലക്കുടി ഉള്‍പ്പെടെയുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പിടിച്ചത്. മൂന്ന് നില കെട്ടിടത്തിന്റെ ആദ്യ നിലയില്‍ റസ്റ്റോറന്റാണ്.

Read more

അഗ്നിബാധയെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. റോഡിലൂടെ പോകുന്നവരാണ് കെട്ടിടത്തില്‍ തീ പടരുന്നത് ആദ്യം കണ്ടത്. അഗ്നിബാധയെ തുടര്‍ന്ന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തുള്ള കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്.