കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി, കൂട്ടപിരിച്ചുവിടല്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി. സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ടുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഹവില്‍ദാര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. സിബിഐ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരന്നു.

പതിനൊന്ന് പേര്‍ക്കെതിരെയാണ് കസ്റ്റംസ് നടപടി എടുത്തിരിക്കുന്നത്. സ്വര്‍ണം കടത്താന്‍ കള്ളക്കടത്തു സംഘത്തിനു കസ്റ്റംസ് സഹായം ലഭിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നു 2021 ജനുവരി 12,13 തീയതികളിലാണ് വിമാനത്താവളത്തില്‍ സിബിഐ പരിശോധന നടത്തിയത്. ഡിപ്പാര്‍ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സുമായി (ഡിആര്‍ഐ) ചേര്‍ന്നായിരുന്നു പരിശോധന. 11 കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തു സംഘത്തില്‍പെട്ട 17 പേരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണു സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.

.സീനിയര്‍ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്. യാസര്‍ അറാഫത്ത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ ഹവീല്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്  സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വര്‍ധനവ് തടഞ്ഞും വകുപ്പുതല ഉത്തരവിറങ്ങി. കേസിന്റെ കാലയളവില്‍ സര്‍വീസില്‍നിന്നു വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ റദ്ദാക്കും. 2 വര്‍ഷം മുന്‍പത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ നടപടി. പിരിച്ചുവിട്ട 2 സൂപ്രണ്ടുമാര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനാകില്ല.

കരിപ്പൂരില്‍ സൂപ്രണ്ടുമാരായിരുന്ന എസ്.ആശ, ഗണപതി പോറ്റി എന്നിവരെയാണു സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്. ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്ത്, സുധീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവരെ കസ്റ്റംസ് സര്‍വീസില്‍നിന്നു നീക്കാനും സൂപ്രണ്ട് സത്യമേന്ദ്ര സിങ്ങിന്റെ 2 ഇന്‍ക്രിമെന്റുകള്‍ തടയാനുമാണ് ഉത്തരവ്. കെ.എം.ജോസ് ആണ് സര്‍വീസില്‍നിന്നു വിരമിച്ച സൂപ്രണ്ട്. എല്ലാവരും സസ്‌പെന്‍ഷനില്‍ ആയിരുന്നു.