ചിന്താ ജെറോമിന് 8.80 ലക്ഷം കൂടി; ഇരട്ടിയാക്കിയ ശമ്പളത്തിന്റെ മുന്‍കാല പ്രാബല്യം; അനുവദിച്ച് കുടിശ്ശിഖയെന്ന് സര്‍ക്കാര്‍

യുവജന കമീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന് ഇരട്ടിയാക്കിയ ശമ്പളത്തിന്റെ കുടിശിഖ അനുവദിച്ചു. ശമ്പളത്തിന്റെ മുന്‍കാല പ്രാബല്യമായി ഉണ്ടായിരുന്ന 8,80,645 രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2017 ജനുവരി ആറ് മുതല്‍ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണിത്. 2016 ഒക്ടോബര്‍ 14 നാണ് ചിന്തയെ കമീഷന്‍ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമാക്കി.

അധ്യക്ഷയായ ദിവസം മുതല്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. 2017 ജനുവരി ആറ് മുതല്‍ ശമ്പളം ഒരു ലക്ഷമാക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശ്ശികയാണ് ലഭിച്ചത്. 2023 ഫെബ്രുവരിയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കി ചിന്ത സ്ഥാനമൊഴിഞ്ഞിരുന്നു.