‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തു വരണം’; അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കും നടി തൃഷയ്ക്കുമെതിരെ അധിക്ഷേപ പരമാര്‍ശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. വിജയ് ആദ്യം തൃഷയുടെ വീട് വിട്ട് പുറത്തു വരണമെന്നും സ്വന്തം കുടുംബത്തോട് സ്‌നേഹവും അടുപ്പവും കാണിക്കണമെന്നും നൈനാര്‍ നാഗേന്ദ്രന്‍ അധിക്ഷേപിച്ചു.

രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തില്ലാത്ത ആളാണ് വിജയ് എന്നും നൈനാര്‍ പറഞ്ഞു. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെ.യും ടിവികെയും തമ്മിലാണെന്ന സേലം റാലിയിലെ വിജയ്‌യുടെ പ്രസംഗമാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിതനാക്കിയത്.

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം.സ്വന്തം കുടുംബത്തോട് എങ്കിലും സ്നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം’ എന്നും നൈനാര്‍ പറഞ്ഞു.

‘നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയില്‍ സംസാരിക്കണം. മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാന്‍ കഴിയാത്ത ആള്‍ക്ക് ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാന്‍ കഴിയുമോ.’ എന്നും നൈനാര്‍ നാഗേന്ദ്രന്‍ ചോദിച്ചു.

Read more