കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ വി. ഡി.സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തിയവരിൽ സതീശന്റെ ‘അമ്മാളുഅമ്മ’യും. പ്രളയസമയത്ത് പറവൂർ എം.എൽ.എയായിരുന്ന സതീശനെ കണ്ടുമുട്ടിയതെന്നും തന്നോട് ‘അമ്മ പേടിക്കേണ്ടെന്നും കൂടെയുണ്ടെന്നും പറയുകയും ചെയ്തുവെന്നും പറവൂർ സ്വദേശിനിയായ സീത ലക്ഷ്മി അമ്മാൾ പറഞ്ഞു.
സതീശന്റെ പേര് ഓർക്കാത്ത ദിവസങ്ങളില്ല എന്നും മകനെപോലെയല്ല, മകൻ തന്നെയാണ് എന്നും താൻ അമ്മയാണെന്നും അമ്മാളു അമ്മ കൂട്ടിച്ചേർത്തു. തന്റെ മകൻ വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും ആണ് അമ്മാളുഅമ്മ എത്തിയത്. വി.ഡി സതീശനൊപ്പം രാഹുൽ ഗാന്ധിയെയും വേദിയിലെത്തി കെട്ടിപ്പിടിക്കാനായി.
Read more
വി.ഡി സതീശനൊപ്പമുള്ള ചിത്രവുമുയർത്തി സദസ്സിൽ നിന്ന അമ്മാളു അമ്മയെ വാർത്തയിലൂടെ ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളാണ് അവരെ വേദിയിൽ എത്തിച്ചത്.







