'സിനിമാഭിനയവും സ്റ്റേജ് ഷോകളുമില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം; വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനം : രമേഷ് പിഷാരടി

സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകൾ ചെയ്യില്ലെന്നും ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതമെന്നും രമേഷ് പിഷാരടി പറഞ്ഞു. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ വീഴ്ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടി 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തി ജയിച്ചത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളുമാണ് നേടിയത്.

എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍എംആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാന്‍ സാധിച്ചുള്ളൂ.