'ലോട്ടറി അടിച്ചാല്‍ പണം എങ്ങനെ ചെലവഴിക്കണം'; ക്ലാസെടുക്കാൻ ഒരുങ്ങി സര്‍ക്കാര്‍

ലോട്ടറിയടിച്ച് ലഭിക്കുന്ന പണം ധൂര്‍ത്തടിച്ച് കളയുന്നത് തടയാനായി ബോധവത്ക്കരണ പരിപാടിയുമായി സര്‍ക്കാര്‍. ലോട്ടറി അടിക്കുന്നവര്‍ക്ക് പണം എങ്ങനെ ചെലവഴിക്കണമെന്ന് ഇനി വിദഗ്ധര്‍ പറഞ്ഞു തരും. ഇതിനായി ലോട്ടറി വകുപ്പിന്റെ ക്ലാസില്‍ പങ്കെടുക്കണം.

എല്ലാ ലോട്ടറി വിജയികളെയും പണം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിപ്പിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപ പദ്ധതികള്‍, നികുതി ഘടന എന്നിവയെ കുറിച്ചാണ് ക്ലാസെടുക്കുന്നത്. ഇതിനായി ഒരു മാസത്തിനുള്ളില്‍ പാഠ്യപദ്ധതി തയ്യാറാക്കും.

ഇത്തവണത്തെ ഓണം ബമ്പര്‍ വിജയികള്‍ക്കായിരിക്കും ആദ്യത്തെ ക്ലാസ് നല്‍കും. ഒരു ദിവസത്തെ ക്ലാസാണ് നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനൊപ്പം ബുക്ക്ലെറ്റുകളും വിതരണം ചെയ്യും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനിലായിരിക്കും ക്ലാസ

ലോട്ടറി അടിച്ച് സമ്മാനം നേടുന്നവരില്‍ കൂടുതലും സാധാരണക്കാരായ ആളുകളാണ്. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഇത്തരക്കാര്‍ അനാവശ്യമായി ചെലവുകളിലൂടെ സാമ്പത്തിക പ്രതിസന്ധിയിലാകുന്ന സംഭവങ്ങളെ തുടര്‍ന്നാണ് ബോധവത്ക്കരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.