'മരുന്ന് ക്ഷാമം എല്ലാ ആശുപത്രികളിലുമുള്ളത്'; ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്ക് മന്ത്രി എണ്ണ ഒഴിച്ച് കൊടുക്കുന്നുവെന്ന് കെജിഎംഒഎ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ കെജിഎംഒഎ. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ കെജിഎംഒഎ കരിദിനം ആചരിക്കും. സമരം രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകില്ലെന്നും സംഘടന അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അക്രമകള്‍ക്ക് എണ്ണ ഒഴിച്ചു കൊടുക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്തതെന്ന് കെജിഎംഒഎ ആരോപിച്ചു.

മരുന്ന് ക്ഷാമം തിരുവല്ലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ട്. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയില്‍ നിര്‍ത്തി വിചാരണ ചെയ്തുവെന്നാണ് കെജിഎംഒഎ പ്രസ്താവനയില്‍ പറയുന്നത്. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയില്‍ നിര്‍ത്തി വിചാരണ ചെയ്തുവെന്നും കെജിഎംഒഎ പ്രസ്താവനയിലൂടെ അറിയിച്ചു.

മന്ത്രി വരുമ്പോള്‍ ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു.രണ്ടു ഡോക്ടര്‍മാര്‍ മാത്രമല്ല മറ്റുള്ളവര്‍ പല ഡ്യൂട്ടികളില്‍ ഉണ്ടായിരുന്നു. ഇതൊന്നും മന്ത്രി പരിശോധിച്ചില്ല എന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.

ഇന്നലെ രാവിലെയാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ആശുപത്രിയുടെ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയായിരുന്നു.