'ആര്‍ക്കും തന്റെ പരിപാടിക്ക് വരാം, വരാന്‍ പറ്റാത്തവര്‍ക്ക് യുട്യുബില്‍ കാണാം' : ശശി തരൂര്‍

ബിഷപ്പുമാര്‍ ക്ഷണിക്കുന്നത് കൊണ്ടാണ് താന്‍ അവരെ കാണാന്‍ പോകുന്നതെന്നും അതില്‍ രാഷ്ട്രീയം കാണണ്ടന്നനും ശശി തരൂര്‍. കാഞ്ഞിരപ്പള്ളി ബിഷപ്പ് ് മാര്‍ ജോസ് പുളിക്കലിന കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം. എ്ന്ത് കൊണ്ട് തന്റെ സന്ദര്‍ശനങ്ങള്‍ വിവദമാകുന്നുവെന്നറിയില്ല. താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചട്ടില്ല. ഇഷ്ടമുള്ളവര്‍ വന്ന് തന്റെ പ്രസംഗം കേള്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

താന്‍ കോട്ടയത്ത് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം ഡി സി സി അധ്യക്ഷനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.ഇതിനിടെ തരൂര്‍ ഉദ്ഘാടനം ചെയ്യുന്ന കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പരിപാടികള്‍ അതത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. ശശി തരൂര്‍ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കെപിസിസി ഇതിനെക്കുറിച്ച് അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

തന്നെ പരിപാടിക്ക് ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. ആര്‍ക്ക് വേണമെങ്കിലും പരിപാടിക്ക് വരാന്‍. ഇനി വരാന്‍ കഴിയാത്തവര്‍ക്ക് യു റ്റിയുബില്‍ പരിപാടികാണാമെന്നും തരൂര്‍ പറഞ്ഞു. നിരവധി പ്രസംഗങ്ങള്‍ കഴിഞ്ഞ കാലത്ത് താന്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഈ രണ്ട് മാസത്തിനിടയില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.