ആലുവയില്‍ 170 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി

ആലുവ ചന്തയില്‍ നിന്നും 170 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.

മൊബൈല്‍ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മത്സ്യത്തില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി.

മാര്‍ക്കറ്റില്‍ മൊത്ത വ്യാപാരത്തിന് വെച്ചിരുന്ന മത്സ്യത്തിന് ഒരു മാസം പഴക്കമുണ്ടെന്ന് കരുതുന്നു.