പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പതിനാറുകാരനെ കാണാതായി

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പതിനാറുകാരനെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകനായ ആദിത്യനെയാണ് കാണാതായത്. ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പളളിയോടത്തിലേക്ക് കുട്ടികള്‍ കയറിയതായും പ്രദേശവാസികള്‍ പറയുന്നു. പമ്പയാറ്റില്‍ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്.

Read more

ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.