ആയിരം കോടി പിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വ്യാജമെന്ന് മന്ത്രി; ബാലഗോപാലിന്റെ വാദം പൊളിച്ച് മീഡിയ വണ്‍; തെളിവുകള്‍ പുറത്തുവിട്ടു

മോട്ടോര്‍വാഹന വകുപ്പ് 1000 കോടി പിഴയായി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നുള്ള മീഡിയ വണ്‍ വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നും വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെന്നായിരുന്നു എന്നാണ് മീഡിയവണ്‍ വാര്‍ത്ത നല്‍കിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതാണ് മന്ത്രി തള്ളിയത്.

എന്നാല്‍, മന്ത്രിയുടെ വാദം പൊളിക്കുന്ന രേഖ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1000 കോടി പിഴപ്പിരിവിന് നിര്‍ദേശം നല്‍കിയത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ്. ജോയിന്റ് ആര്‍.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയച്ചത് ഫെബ്രുവരി 17നാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന്റെ പകര്‍പ്പ് മീഡിയവണ്‍ പുറത്തുവിട്ടു.

സര്‍ക്കുലര്‍ പുറത്തിറക്കിയത് 2022-23 വര്‍ഷം എം.വി.ഡി പിരിക്കേണ്ട പുതുക്കിയ ടാര്‍ജറ്റ് എന്ന പേരിലാണ്. മോട്ടോര്‍ വാഹന വകുപ്പ് 2022-23 വര്‍ഷം സ്വരൂപിക്കേണ്ട തുക 5300.71യാണ്. 2022-23 വര്‍ഷത്തേക്ക് ആദ്യം നല്‍കിയ ടാര്‍ജറ്റ് 4138.58 കോടി രൂപയായിരുന്നു. അതായത് ഉദ്യോഗസ്ഥരോട് അധികമായി പിരിക്കാന്‍ ആവശ്യപ്പെട്ടത് 1,162.13 കോടി രൂപയാണെന്നും ചാനല്‍ പറയുന്നു.

Latest Stories

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി