'കേന്ദ്രം' വേണ്ട, യൂണിയന്‍ മതി, സ്റ്റാലിന്റെ നിലപാട് ശരിയെന്ന് ഭരണഘടനാ വിദഗ്ദ്ധര്‍

ആധുനികമായ പദം യൂണിയന്‍ ഗവണ്‍മെന്റ് എന്നതാണ്. എന്നിട്ടും ഭൂരിഭാഗം ഇന്ത്യാക്കാരും കേന്ദ്രഗവണ്‍മെന്റ് എന്നുപറഞ്ഞ് ശീലിച്ചുപോയിരിക്കുന്നു എന്നതാണ് സത്യം.

സംസ്ഥാനങ്ങളെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും എല്ലാം ചേര്‍ത്തുള്ള ഡല്‍ഹി ആസ്ഥാനമാക്കിയ ഇന്ത്യാ ഗവണ്‍മെന്റിനെ ശരിയായ രീതിയില്‍ ഇന്ത്യാക്കാര്‍ പരാമര്‍ശിക്കേണ്ട പേരെന്താണ് ? ഏറെ കൊല്ലങ്ങളായി സാധാരണഗതിയില്‍ ആ സ്ഥാപനത്തെ സെന്‍ട്രല്‍ ഗവണ്‍മെന്റ് അഥവാ കേന്ദ്രസര്‍ക്കാര്‍ എന്ന് വിളിച്ചുപോരുന്നു, ചുരുക്കത്തില്‍ സെന്‍ട്രല്‍ എന്നും പറയുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന പ്രയോഗം തെറ്റാണെന്നുള്ള തിരുത്തോടുകൂടി യൂണിയന്‍ ഗവണ്‍മെന്റ് എന്ന വാക്കില്‍ ഉറച്ചുനില്‍ക്കുന്നു.

(വീഡിയോ കാണാം.)

“>

ഏതായിരിക്കും ശരിയായ പ്രയോഗം ? എന്തുകൊണ്ട് നമ്മള്‍ ഈയവസരത്തില്‍ ഇത് ചര്‍ച്ചചെയ്യുന്നു. എങ്ങനെയാണ് പല പദങ്ങള്‍ വന്നുചേരുന്നത്?

ഈ പുതിയ വിവാദത്തിന്റെ തുടക്കം ഇക്കഴിഞ്ഞ മെയ് ഏഴാംതീയതി തമിഴ്‌നാട്ടില്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ മുന്നണി അധികാരത്തില്‍ വന്നതോടുകൂടിയാണ്.

അതിനുശേഷമുള്ള എല്ലാ ഔദ്യോഗികരേഖകളിലും യൂണിയന്‍ ഗവണ്‍മെന്റിനെ സൂചിപ്പിക്കുന്ന ഭാഗങ്ങളിലെല്ലാം തമിഴില്‍ “ഒന്‍ട്രിയ അരശ്” എന്ന പദദ്വയം ഉപയോഗിക്കപ്പെട്ടു. മുമ്പ് “മധ്ത്തിയ അരശ്” എന്നായിരുന്നു രേഖകളില്‍. ഈ പദവ്യതിയാനത്തെ ചൊല്ലി തമിഴ്‌നാട് ബിജെപി ശബ്ദമുയര്‍ത്തി. പെട്ടെന്നുണ്ടായ ഈ മാറ്റം സംശയമുളവാക്കുന്നതാണെന്ന് അവര്‍ പ്രസ്താവനയിറക്കി. ഇത്് ഇന്ത്യാ ഗവണ്‍മെന്റുമായുള്ള ഏറ്റുമുട്ടലാണെന്നും വിഘടനത്തിനുവേണ്ടിയുള്ള ശ്രമത്തിന്റെ ആരംഭമാണിതെന്നും അവര്‍ വാദിച്ചു. ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്ന പുതിയ തമിഴകം കക്ഷിയുടെ നേതാവായ കെ. കൃഷ്ണസ്വാമിയും ഇതിനെ ഡിഎംകെയുടെ ദ്രാവിഢനാട് ആഹ്വാനമാണെന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാരത്തെ നിരാകരിക്കാനുള്ള ശ്രമമാണെന്നും പ്രസ്താവനയിറക്കി രംഗത്തുവന്നു.  ദ്രാവിഡനാട് എന്ന ആവശ്യം 1960 കളില്‍ ഡി.എം.കെ ഉപേക്ഷിച്ചതാണ്.

ശരിയായ വാക്കേത് ?

ഡല്‍ഹിലിരിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിനെക്കുറിച്ച് തങ്ങളുപയോഗിച്ച വാക്ക് ശരിയാണെന്ന വാദത്തില്‍ ഡി.എം.കെ ഉറച്ചുനില്‍ക്കുകയാണ്.  യൂണിയന്‍ ഗവണ്‍മെന്റ് എന്ന് തങ്ങളുപയോഗിക്കുന്നത് തെറ്റാണെന്ന് ബിജെപിക്കാര്‍ക്ക് തോന്നുന്നെങ്കില്‍ ഭരണഘടന വേണ്ടവണ്ണം വായിക്കാത്തതാകാം കാരണം എന്ന്  ഡിഎംകെയുടെ ദേശീയ വക്താവായ മനുരാജ് ഷണ്‍മുഖസുന്ദരം പ്രസ്താവിച്ചു. ആര്‍ട്ടിക്കിള്‍ 1ലും 19 ലും യൂണിയന്‍ എന്നു വിളിക്കുന്നതിനെ സാധൂകരിക്കുന്നതിന് തെളിവുകളുണ്ട്.

ഷണ്‍മുഖം ചൂണ്ടിക്കാട്ടിയത് തികച്ചും അര്‍ത്ഥവത്താണ്. ഭരണഘടനയിലുടനീളം യൂണിയന്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ആര്‍ട്ടിക്കിള്‍ 53 വായിക്കുക. ” യൂണിയന്റെ എക്‌സിക്യൂട്ടീവ് പവര്‍ രാഷട്രപതിയില്‍ നിക്ഷിപ്തമായിരിക്കുന്നു”. ഇത് ആര്‍ട്ടിക്കിള്‍ 1 ല്‍ പറയുന്ന ഇന്ത്യ അഥവാ ഭാരതം സ്റ്റേറ്റുകളുടെ യൂണിയനായിരിക്കും.” എന്നതിന്റെ തുടര്‍ച്ചയാണ്.

” സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന പദം കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ പാസ്സാക്കിയ ഭരണഘടനയില്‍ ഇല്ല. നിയമജ്ഞനും യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ രോഹിത് ഡേ വിശദീകരിക്കുന്നു. 2012 ലെ ഭേദഗതിയില്‍ ആ വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുമ്പ് ചില അടിയന്തിര ഭേദഗതികളില്‍ അശ്രദ്ധമൂലമായിരിക്കാം കടന്നുകൂടീയെങ്കിലും 44 ആം ഭേദഗതിയില്‍ അത് തിരുത്തി യൂണിയന്‍ ഗവണ്‍മെന്റ് എന്നാക്കിയിരുന്നു. നമ്മള്‍ തീര്‍ച്ചയായും കേന്ദ്രഗവണ്‍മെന്റ് എന്ന ശീലിച്ചുപോയ വാക്ക് തിരുത്തി യൂണിയന്‍ ഗവണ്‍മെന്റ് എന്ന് ഉപയോഗിക്കേണ്ടതാണ്. കാരണം ഭരണഘടനയില്‍ രാജ്യത്തെക്കുറിച്ചുള്ള നിര്‍വ്വനം അങ്ങനെയാണ്.

എങ്ങനെ രണ്ടു വാക്കുകള്‍ നിലവില്‍ വന്നു. കൊളോണിയല്‍ കാല്ത്തിന്റെ സംഭാവനയാണ് സെന്‍ട്രല്‍. 1773 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് പാസ്സാക്കിയ റെഗുലേഷന്‍ ആക്ട് പ്രകാരം ബംഗാള്‍, ബോംബെ, മദ്രാസ്സ് പ്രസിഡന്‍സികള്‍ക്കായി ഗവര്‍ണര്‍ ജനറലിനെ നിയമിച്ചു. ഈ ഗവര്‍ണര്‍ ജനറലിന്റെ ഭരണസ്ഥാപനം ഇന്ന് സ്റ്റേറ്റുകള്‍ അഥവാ സംസ്്ഥാനങ്ങള്‍ എന്നുവിളിക്കപ്പെടുന്ന അന്നത്തെ പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റുകളില്‍നിന്നും തിരിച്ചറിയുന്നതിനായി പലപ്പോഴും സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന് വിളിക്കപ്പെട്ടു. ഉദാഹരണത്തി്‌ന് 1919ല്‍ ഇന്ത്യയുടെ സ്വയംഭരണവും ഫെഡറലിസവും സ്ഥാപിക്കുന്നതിനായി പാസ്സാക്കിയ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ കരടുരേഖയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ്  പ്രാവിന്‍ഷ്യല്‍ ഗവണ്‍മെന്റ് എന്നിങ്ങനെ കാണാം. 1935-ല്‍ പാസ്സാക്കിയ നിയമത്തില്‍ ഫെഡറേഷന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം അടക്കമുള്ള പല സംഭവവികാസങ്ങളുടെയും രേഖകള്‍ പ്രകാരം ആ ഫെഡറേഷന്‍ നിലവില്‍ വന്നില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ  വിടാന്‍ തീരുമാനിച്ചതോടെ അധികാരക്കൈമാറ്റത്തിനായി 1946 -ല്‍ രൂപീകരിച്ച
ക്യാബിനറ്റ് മിഷന്‍ പ്ലാനിലാണ്   ഇന്ത്യയെ ഒരുമിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ യൂണിയന്‍ ഓഫ് ഇന്ത്യാ എന്ന ആധുനികപദം ഉപയോഗിക്കപ്പെട്ടത്. ഭരണഘടനാരൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളുടെ ആദ്യവരിയില്‍ രാജ്യങ്ങള്‍ വിഘടിച്ചുപോകുന്നത് തടയുന്നതിനായി “ബ്രിട്ടീഷ് ഇന്ത്യയേയും സംസ്ഥാനങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ഒരു ഇന്ത്യന്‍ യൂണിയന്‍ ഉണ്ടായിരിക്കണം” എന്ന് വായിക്കാം.

ഒടുവില്‍ ക്യാബിനറ്റ് മിഷന്‍ പദ്ധതി പരാജയപ്പെടുകയും സംസ്ഥാനങ്ങള്‍ക്ക് അധികാരം കൈമാറുകയും ചെയ്തു. എന്തുതന്നെയായായും മിഷന്‍ മുന്നോട്ടുവെച്ച വാക്കുതന്നെ ഭരണഘടന സ്വീകരിക്കുകയുണ്ടായി. ബ്രിട്ടീഷ് അധീനതയിലിരുന്ന പ്രദേശങ്ങളും നാട്ടുരാജ്യങ്ങളും തമ്മില്‍ വലിപ്പച്ചെറുപ്പമില്ലാത്ത രീതിയില്‍ യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് ആയിട്ടാണ് റിപ്പബ്ലിക് ഓഫ് ഇന്ത്യ വിഭാവനം ചെയ്യപ്പെട്ടത്. യൂണിയന്‍ വിട്ടുപോകാന്‍ കഴിയില്ല എന്നതൊഴികെ ലെജിസ്ലേറ്റീവ് ലിസ്റ്റുകള്‍ പ്രകാരം യൂണിയന്‍ ഗവണ്‍മെന്റിനേക്കാള്‍ ശക്തമാണ് സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഡിഎംകെ നല്‍കിയിരിക്കുന്ന തിരുത്തില്‍ ശീലിച്ചുപോയതെല്ലാം ശരിയാകണമെന്നില്ല എന്ന പാഠവും അതുകൊണ്ടുതന്നെ അതുകൊണ്ടുതന്നെ അതിന് ചരിത്രപ്രാധാന്യവുമുണ്ട്. ഭരണഘടനാപരമായി ശരിയായ വാക്കുപയോഗിക്കുക എന്നതുതന്നെയാണ് സ്വീകാര്യം.

കടപ്പാട് :  ശ്രുതിസാഗര്‍ യമുനാന്‍ & ഷുഐബ് ഡാനിയേല്‍ | ദി സ്ക്രോൾ
——————————————-
സ്വതന്ത്രവിവർത്തനം : സാലിഹ് റാവുത്തർ