അനുശ്രീ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് താരം.

നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇടുക്കി ജില്ലയിലെ മുള്ളരിക്കുടി എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റ യുവാക്കളെ അനുശ്രീയും നാട്ടുകാരും ചേർന്ന് നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുകയായിരുന്നു അനുശ്രീ.  അനുശ്രീയുടെ കാറുമായി നെടുംകണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിക്കും ഇടയിൽ വെച്ചാണ് ബൈക്ക് കൂട്ടിയിടിച്ച് അപകടമുണ്ടായത്.