ഇത് പീഡന വീരനല്ലേ എന്ന് എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നു, അവര്‍ എന്നെ വിറ്റ് കാശാക്കി; മീശക്കാരന്‍ വിനീത്

ആളുകള്‍ തന്നെ അപമാനിച്ചുവെന്ന് ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ടിക്ടോക്-ഇന്‍സ്റ്റാഗ്രാം താരം വിനീത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റോറിയാക്കിയ വീഡിയോ ഒരുവര്‍ഷം മുന്‍പേ ഉള്ളതാണെന്നും ട്രോളുകള്‍ കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണെന്നും വിനീത് പറഞ്ഞു. അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ പുറത്തുണ്ടോ’ എന്ന കുറിപ്പോടെ പങ്കുവെച്ച സ്റ്റോറി എടുത്താണ് ട്രോളുകള്‍ വരുന്നത്. സത്യം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയ്ക്ക് മുന്നില്‍ നില്‍ക്കുന്നയാളാണ് താന്‍, ഏതാനും ദിവസങ്ങള്‍ക്കം കേസില്‍ തീരുമാനമാകും. വിനീത് വീഡിയോയില്‍ പറയുന്നു.

വീഡിയോയിലെ വാക്കുകള്‍

ഇത് പീഡന വീരനല്ലേ എന്ന രീതിയില്‍ എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നു. മീശക്കാരന്‍ എന്നൊക്കെ പറഞ്ഞ് ട്രോള്‍ വന്നു, യൂട്യൂബില്‍ വൈറലായി. കുറേപേര്‍ എന്നെ വെച്ച് പണമുണ്ടാക്കി. 65 ദിവസത്തെ ഇടവേള കഴിഞ്ഞ് ഈ കഴിഞ്ഞ പതിമൂന്നാം തിയതി പുറത്തിറങ്ങി. മീശ ഞാന്‍ തന്നെ അങ്ങെടുത്തു. 18-ാം തിയതി ആണ് മീശ എടുത്തത്. ഇന്നലെ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പഴയൊരു വീഡിയോ എടുത്ത് ഒരു സ്റ്റോറി ഇട്ടിരുന്നു. വിനീത് ഒഫീഷ്യല്‍ തന്നെയാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.

മീശ ഇപ്പോള്‍ എടുക്കാന്‍ കാരണം, സത്യത്തിന് പുറമെ അസത്യം വിളിച്ച് കാണിക്കുന്ന ജയിലില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങി. കവലയിലേയ്‌ക്കൊക്കെ ഇറങ്ങുമ്പോള്‍ എന്നെ മനസിലാവുന്നില്ല ആര്‍ക്കും. ഇത് ഇവനാണോ, ഇത് പീഡനവീരനല്ലേ എന്നുള്ള രീതിയില്‍ പലരും വന്ന് ചോദിക്കുന്നു. അപ്പോള്‍ സത്യം പറയണമല്ലോ.

ഞാന്‍ സ്റ്റോറിയിട്ട ബെന്‍സില്‍ നിന്ന് ഇറങ്ങുന്ന വിഡിയോ ഒരു വര്‍ഷം മുമ്പേയുള്ളതാണ്. അത് ആ റീല്‍സില്‍ കയറി നോക്കിയാല്‍ മനസിലാകും. ആ വീഡിയോയെ മീശക്കാരന്‍ വീണ്ടും പെണ്‍കുട്ടികളെ വലയിലാക്കാന്‍ പുറത്തിറങ്ങി എന്ന് പറഞ്ഞാണ് പ്രചരിക്കുന്നത്. മാനസികമായി ഒരുപാട് തളര്‍ത്തുന്ന കാര്യമാണ്.

എല്ലാവരും പറയുന്നത് പണം വാങ്ങി, സാമ്പത്തിക ഇടപാട്, നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ്. ജയിലില്‍ കിടക്കുമ്പോള്‍ എന്റെ വക്കീല്‍ മുഖേനയാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. പൊലീസ് സ്റ്റേഷനില്‍ ഈ രീതിയില്‍ കേസ് വന്നിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് പത്രത്തില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ ആണ് ഇതൊക്കെ വരുന്നത്. എന്നെ ജയിലില്‍ കയറ്റാന്‍ പരിശ്രമിച്ച വ്യക്തികള്‍ക്ക് ഇത് ഉപയോഗപ്പെട്ടു. ഈയിടെയാണ് ഒരു വീട്ടമ്മ കേസ് കൊടുത്തു എന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. ഇതുവരെ ഇത്തരം കേസുകള്‍ എന്റെ പേരില്‍ പുറത്ത് വന്നിട്ടില്ല.

കുടുംബിനികളെയാണ് വിനീത് വലയില്‍ പെടുത്തുന്നത് എന്നാണ് എല്ലാരും പറയുന്നത്. എനിക്കും ഒരു കുടുംബമുണ്ട്. ട്രോളുകള്‍ കൊണ്ട് എനിക്കിപ്പോള്‍ എവിടേയും ഇറങ്ങാന്‍ പറ്റുന്നില്ല. പുറത്തിറങ്ങുമ്പോള്‍ എന്റെ സത്യാവസ്ഥ എവിടേയും ബോധ്യപ്പെടുത്താനും സാധിക്കുന്നില്ല. കാരണം കേസ് കോടതിയില്‍ ആണ്. കുറച്ച് ദിവസത്തിന് ഉള്ളില്‍ സത്യാവസ്ഥ പുറത്ത് വരും. സൗഹൃദത്തിനിടയില്‍ ഉണ്ടായ ഒരു പ്രശ്‌നത്തെ ഇതുവരെ വളര്‍ത്തി, വിനീത് വിജയന്‍ വിവാഹിതനായി എന്ന വാര്‍ത്ത നിങ്ങളിലേക്ക് എത്തും. അല്ലാതെ പീഡിപ്പിച്ചിട്ടില്ല. കേസ് ഞാന്‍ ഒത്തുതീര്‍പ്പാക്കില്ല. ഈ മീശക്കാരന്‍ നിങ്ങളുടെ മുന്നില്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ നില്‍ക്കണം എന്ന ആഗ്രഹം ഉണ്ട്. കേസ് ഒത്തുതീര്‍പ്പാക്കുകയോ എങ്ങനെയോ, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് നിങ്ങളെ ഞാന്‍ മനസിലാക്കും.മീശ എനിക്ക് ഹരമാണ്. ഉടനെ നടനാകും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ടിക് ടോക് ചെയ്ത് തുടങ്ങിയത്. ഞാന്‍ ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ ചെന്നപ്പോള്‍ അമ്മ പറയുന്നത്, ഇനികെങ്കിലും ഒരു പ്രശ്‌നത്തിനും പോകരുത് എന്നാണ്. എന്റെ അമ്മയെ വരെ ചീത്ത വിളിക്കുന്ന കമന്റുകള്‍ ഉണ്ട്. അവരോടൊക്കെ എനിക്ക് പറയാനുള്ളത് ഞാന്‍ തെറ്റുകാരനല്ല എന്ന് അറിയുമ്പോള്‍, നിങ്ങളുടെ അമ്മയെ ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കും. ആളുകള്‍ വളരാന്‍ അനുവദിക്കില്ല,