എന്നെ പ്രേമിച്ച് ഫെയിമാകണമെന്ന് എല്ലാവര്‍ക്കും ഉണ്ടായിരുന്നു.. എന്റെ കാര്‍ഡ് എടുത്ത് യൂസ് ചെയ്യുന്നവര്‍ ആയിരുന്നു പലരും: ദിയ കൃഷ്ണ

തന്നെ പ്രേമിച്ച് പ്രശസ്തി നേടണമെന്ന് ആഗ്രഹിച്ച എത്തിയവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അശ്വിന്‍ ഗണേഷ് എന്ന് ദിയ കൃഷ്ണ. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കപ്പിള്‍സ് ആണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഇരുവരുടെയും പ്രൊപ്പോസ് വീഡിയോയും ചിത്രങ്ങളുമായിരുന്നു ശ്രദ്ധ നേടിയത്.

ഈ പ്രൊപ്പസലിനെ കുറിച്ച് ദിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്നെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കുന്ന സുഹൃത്ത് ആയിരിക്കാനാണ് അശ്വിന് ഇഷ്ടം. എന്നാല്‍ തന്റെ കൂടെ മുമ്പ് ഉണ്ടായിരുന്നവര്‍ തന്റെ കാശ് എടുത്ത് ഉപയോഗിക്കുന്നവര്‍ മാത്രമായിരുന്നു എന്നാണ് ദിയ പറയുന്നത്.

”ഇവന്‍ എന്നെയാണ് കംഫര്‍ട്ടബിളാക്കാന്‍ ശ്രമിച്ചത്. എന്റെ സുഹൃത്ത് ആയിരിക്കാനാണ് ഇവന്‍ ഏറെയും ആഗ്രഹിക്കുന്നത്. ഞാന്‍ എന്ത് കൂറ ലുക്കില്‍ നിന്നാലും നിന്നെ എന്ത് ഭംഗിയാണ് കാണാന്‍ എന്ന് ഇവന്‍ പറയും. നമ്മള്‍ക്ക് സെല്‍ഫ് കോണ്‍ഫിഡന്‍സ് ഇവന്‍ തന്നുകൊണ്ടിരിക്കും.”

”എവിടെ എങ്കിലും പോയാല്‍ എന്റെ എല്ലാ സാധനങ്ങളും പിടിച്ച് എന്റെ കൂടെ തന്നെ നടക്കും. എന്റെ എല്ലാ കാര്യങ്ങളും ഇവന് അറിയാം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവന്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നതും. എനിക്ക് ഒരുപാട് കുറവുകളുണ്ട് അതില്‍ എല്ലാം നന്മകള്‍ കണ്ടെത്തി കൂടെ നില്‍ക്കുന്ന ആളാണ്.”

”എന്റെ ജീവിതത്തിലെ മോശം അവസ്ഥകളില്‍ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാകണമെന്ന് എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇവന് അങ്ങനെ ഇല്ല. എന്റെ വേറെ ഒന്നും കണ്ടിട്ടില്ല ഇവന്‍ എന്റെ ഒപ്പം കൂടിയത്. ഒരു ബില്‍ പോലും എന്നെ കൊണ്ട് ഇവന്‍ കൊടുപ്പിക്കില്ല.”

Read more

”എന്റെ കൂടെ നിന്ന എല്ലാവരും എന്റെ കാര്‍ഡ് എടുത്ത് യൂസ് ചെയ്ത ആളുകളാണ്. കൂടെ നിന്നവര്‍ എല്ലാം സത്യമാണെന്ന് ഞാന്‍ അങ്ങ് വിശ്വസിച്ചു. എന്നാല്‍ അതില്‍ നിന്നെല്ലാം ഇവന്‍ വ്യത്യസ്തനാണ്” എന്നാണ് ദിയ ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.