തീയും പുകയുമില്ലെന്ന് ഞാന്‍ പറയില്ല, ഈ തീ കത്തിച്ചത് ആരാണെന്ന് അറിയാം; ഷാഹിദ് കപൂറുമായി പ്രണയം? വിദ്യയുടെ മറുപടി

ഒരിക്കല്‍ വിദ്യാ ബാലനൊപ്പം ചേര്‍ത്തു വച്ച പേരായിരുന്നു നടന്‍ ഷാഹിദ് കപൂറിന്റെത്. വിദ്യയും ഷാഹിദും ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കിസ്മത്ത് കണക്ഷന്‍ എന്ന സിനിമയിിലാണ് ഇരുവരും ഒന്നിച്ചത്. വാര്‍ത്തകളോട് വിദ്യയും ഷാഹിദും പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ പിന്നീട് കോഫി വിത്ത് കരണ്‍ ഷോയില്‍ കരണ്‍ ജോഹറിന്റെ ചോദ്യങ്ങളോട് വിദ്യ പ്രതികരിച്ചിരുന്നു. ”തീയും ഇല്ല പുകയും ഇല്ല എന്നാണോ പറയുന്നത്?” എന്നായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. ‘തീയുമില്ല പുകയുമില്ല എന്നല്ല താന്‍ പറയുന്നത് എന്നാണ് വിദ്യ കരമിനോട് പറഞ്ഞത്.

ആരാണ് ഈ തീ കത്തിച്ചത് എന്ന് പറയുന്നില്ല. രണ്ട് വര്‍ഷമായി ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഷാഹിദ് കപൂര്‍ എന്ന് പേര് തന്നെ തനിക്ക് മടുത്തു. തന്നെ ഇനി മറ്റേതെങ്കിലും പുരുഷനുമായി ബന്ധപ്പെടുത്തണം എന്നാണ് വിദ്യ ബാലന്‍ പറഞ്ഞത്.

ഈ സമയത്ത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സുമായി ഷാഹിദ് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്ന കാലമായിരുന്നു. പിന്നീട് നടി പ്രിയങ്ക ചോപ്രയുമായും ഷാഹിദ് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ഷേര്‍ണി ആണ് വിദ്യയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജല്‍സ ആണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രം. ജേഴ്‌സി ആണ് ഷാഹിദിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഏപ്രില്‍ 14ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ബ്ലഡി ഡാഡി ആണ് ഷൂട്ടിംഗ് നടക്കുന്ന സിനിമ.