ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രത്തോട് നോ പറഞ്ഞ് ഭാവന; കംഫര്‍ട്ടബിള്‍ അല്ലെന്ന് താരം...

നാല് വര്‍ഷത്തോളമായി ഭാവന മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ തെലുങ്കിലും കന്നഡയിലും താരം സജീവമാണ്. ഈ സമയത്ത് ഭാവനയെ തേടി ബോളിവുഡില്‍ നിന്നു വരെ വിളി വന്നിരുന്നു. എന്നാല്‍ ആ ബോളിവുഡ് ചിത്രത്തോട് ഭാവന നോ പറയുകയായിരുന്നു.

ഇതേ കുറിച്ച് ഭാവന തന്നെയാണ് വെളിപ്പെടുത്തിയത്. ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രത്തിലേക്ക് ആയിരുന്നു ഓഫര്‍ ലഭിച്ചത്. കാസ്റ്റിംഗ് ഏജന്‍സിയായിരുന്നു വിളിച്ചത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറഞ്ഞു എന്നാണ് ഭാവന പറയുന്നത്.

എന്നാല്‍ തിരക്കഥ വായിച്ചപ്പോള്‍ തനിക്ക് ഒട്ടും കംഫര്‍ട്ടബിള്‍ ആയ വേഷമല്ലെന്ന് തോന്നിയെന്നാണ് താരം പറയുന്ത്. ഇതോടെയാണ് ഭാവന ചിത്രത്തോട് നോ പറയുന്നത്. രണ്ട് മൂന്ന് ദിവസം ആ സിനിമയെ കുറിച്ചുള്ള സംസാരമൊക്കെ ഉണ്ടായിരുന്നു. പിന്നെ താനത് വിടുകയായിരുന്നു.

അതേസമയം മറ്റൊരു ബോളിവുഡ് ചിത്രത്തിലേക്കും തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഭാവന പറയുന്നു. ഇതിന്റെ ഭാഗമായി തന്നോട് മുംബൈയില്‍ വന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈ വരെ യാത്ര ചെയ്യുന്നതും ഓഡിഷന്‍ നല്‍കുന്നതൊന്നും താത്പര്യമില്ലാത്തതിനാല്‍ നോ പറയുകയായിരുന്നു.

Read more

താന്‍ ഒരിക്കലും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഭാവന പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്‍സ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം, ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചു.