ഞാന്‍ ബോള്‍ഡും സ്വയംപര്യാപ്തയുമായ സ്ത്രീയാണ്, എന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല: അമല പോള്‍

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് അമല പോള്‍. ‘ടീച്ചര്‍’, ‘ക്രിസ്റ്റഫര്‍’, ‘ദ്വിജ’, ‘ആടുജീവിതം’ തുടങ്ങിയ ചിത്രങ്ങളാണ് അമല പോളിന്റെതായി മലയാളത്തില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. എന്നും വിവാദങ്ങളും സദാചാരവാദികളും അമല പോളിനെ വിടാതെ പിന്തുടരാറുണ്ട്. ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട്.

അമലയുടെ ഒരു തമിഴ് ചിത്രത്തിന്റെ പോസ്റ്ററിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2017ല്‍ എത്തിയ ക്രൈം ത്രില്ലര്‍ ‘തുരുട്ട് പയലേ 2’ ചിത്രത്തിന്റെ പോസ്റ്ററില്‍ അമലയുടെ പൊക്കിള്‍ കാണുന്നു എന്നതായിരുന്നു വിമര്‍ശനത്തിന് കാരണം. എന്നാല്‍ ഇതിനോട് വളരെ കൂളായിട്ട് ആയിരുന്നു അമല പ്രതികരിച്ചത്.

തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്നമുണ്ടാക്കുമെന്ന് കരുതിയില്ല. നമ്മള്‍ ജീവിക്കുന്നത് 2017ലാണ്. എല്ലാം തുറന്ന് കാണിക്കുന്ന കാലമാണിത്. എന്നിട്ടും തന്റെ പൊക്കിള്‍ ചര്‍ച്ചയായി മാറി. ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും താന്‍ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രണയത്തെ കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടല്ല ഇപ്പോഴുള്ളത്.

ഈ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നത് ബോള്‍ഡും സ്വയംപര്യാപ്തയുമായ സ്ത്രീയെയാണ്. തനിക്ക് തുറന്ന് പെരുമാറാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്റെ സഹതാരങ്ങള്‍ നല്ല പിന്തുണയാണ്. പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. സീനുകള്‍ ചെയ്യുക എളുപ്പമായിരുന്നു എന്നായിരുന്നു അമല പറഞ്ഞത്.