ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് സീരിയല്‍ ചിത്രീകരണം; അഭിനേതാക്കള്‍ക്ക് എതിരെ കേസ്

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് സീരിയല്‍ ചിത്രീകരണം. വര്‍ക്കലയില്‍ അനധികൃതമായി റിസോര്‍ട്ടില്‍ ചിത്രീകരണം നടത്തിയതിന് സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസെടുത്തു.

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഇടവ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് രഹസ്യമായി ചിത്രീകരണം നടന്നത്. ഓടയത്തുള്ള പാം ട്രീ റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ടിംഗ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം ഷൂട്ടിംഗ് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും റിസോര്‍ട്ട് സീല്‍ വെക്കുകയും ചെയ്തു.

സംഭവത്തില്‍ സീരിയല്‍ താരങ്ങള്‍ക്ക് ഉള്‍പ്പെടെ 15 പേര്‍ക്ക് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.