ബിഗ് ബോസ് തമിഴ്, നാലാം സീസണിലേക്ക് ഇല്ല;  വ്യക്തമാക്കി  നടി ലക്ഷ്മി മേനോന്‍

ബിഗ് ബോസ് തമിഴ് വലിയ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്.  സംസ്കാരത്തിന് നിരക്കാത്ത പരിപാടിയെന്ന്  വരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

എന്നാൽ എതിർപ്പുകളെയെല്ലാം മറികടന്ന്  കമല്‍ഹാസന്‍  അവതാരകനായി വീണ്ടും എത്തുന്നുവെന്നും ഉടന്‍ ആരംഭിക്കുമെന്നുമുളള അറിയിപ്പുകള്‍ പുറത്തു വന്നിരിക്കുകയാണ്  .

ഈ നാലാം സീസണില്‍ ഫൈനലിലേക്ക് നടി ലക്ഷ്മി മേനോനും തിരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ അത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി. ഇത്തരത്തിൽ വെറും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കു മുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും… ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.