'നഗ്നയാക്കപ്പെട്ട എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭയന്നു, കൊല്ലപ്പെടും എന്നാണ് കരുതിയത്, പക്ഷെ..'; മോഷണത്തിന് ഇരയാക്കിയ പ്രതിക്ക് മാപ്പ് നല്‍കി കിം കദാര്‍ഷിയന്‍

തന്നെ മോഷണത്തിന് ഇരയാക്കിയ പ്രധാന പ്രതിക്ക് മാപ്പ് നല്‍കി അമേരിക്കന്‍ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കര്‍ദാഷിയാന്‍. കോടതിയില്‍ നേരിട്ടെത്തി കിം കദാര്‍ഷിയന്‍ ജഡ്ജിക്ക് മൊഴി നല്‍കി. 2016ല്‍ ഫ്രാന്‍സിലെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കിം കൊള്ളയടിക്കപ്പെട്ടത്. താന്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും മരിക്കുമെന്നും ഭയന്നിരുന്നു എന്നാണ് കിം പറയുന്നത്.

10 മില്യണ്‍ ഡോളറിന്റെ ആഭരണങ്ങള്‍ (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ആണ് അന്ന് അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മോഷണം പോയത്. മുന്‍ഭര്‍ത്താവ് കാന്യേ വെസ്റ്റ് നല്‍കിയ 4 മില്യണ്‍ ഡോളര്‍ വില വരുന്ന (ഏകദേശം 33 കോടി രൂപ) വജ്ര മോതിരവും മോഷ്ടിക്കപ്പെട്ടിരുന്നു.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ പുറത്ത് ആരോ നടക്കുന്നതായി തോന്നി. പൊലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ട നിലയില്‍ മറ്റൊരാളും അകത്തേക്ക് വന്നു. കൈവിലങ്ങിട്ടിരുന്നയാള്‍ ഹോട്ടലിന്റെ ഒന്നാം നിലയിലെ സഹായി ആയിരുന്നു. അയാളും തന്നെപ്പോലെ അക്രമികളുടെ ഇരയായിരുന്നു.

കൊള്ളക്കാര്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് മോതിരം ചോദിച്ചു. ഒരാള്‍ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി. മറ്റൊരാള്‍ വായിലും കൈകളിലും ടേപ്പ് ചുറ്റി. അയാള്‍ കാലുകള്‍ പിടിച്ചുവലിച്ചു. നഗ്നയാക്കപ്പെട്ട താന്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ പോകുകയാണെന്ന് ഭയന്നു. പുറത്തുപോയ സഹോദരി കോര്‍ട്ട്‌നി തിരിച്ചു വരുമ്പോള്‍ തന്റെ മൃതദേഹം കാണുമോ എന്നും ഭയന്നു.

ഞാന്‍ ശരിക്കും മരിക്കുമെന്ന് കരുതിയിരുന്നു. ആഭരണങ്ങള്‍ എടുത്തശേഷം അവര്‍ തന്നെ ബാത്ത്‌റൂമില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ വച്ച് ബന്ധിച്ചിരുന്ന ടേപ്പുകള്‍ നീക്കം ചെയ്തു. താഴത്തെ നിലയിലുണ്ടായിരുന്ന സ്‌റ്റൈലിസ്റ്റിനെ വിവരമറിയിച്ച ശേഷം പുറത്തൊരിടത്ത് ഒളിക്കുകയായിരുന്നു എന്നാണ് കിം കദാര്‍ഷിയന്‍ മൊഴി നല്‍കിയത്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്